കലൂരില്‍ വാഹനങ്ങളുടെ കൂട്ടയിടി

Posted on: 16 Sep 2015



കൊച്ചി: കലൂര്‍ മാതൃഭൂമിക്ക് മുന്നില്‍ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.15 നാണ് സംഭവം. നിയന്ത്രണമില്ലാതെ വന്ന കേകേ എന്ന ബസ് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും കാര്‍മുന്നോട്ട് നീങ്ങി ബൈക്കിലിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രികന്‍ പള്ളിക്കര കൊളത്തേക്കാട്ടില്‍ ഷാനവാസ് തെറിച്ച് നിലത്ത് വീണെങ്കിലും പരിക്കേറ്റില്ല. പള്ളിയില്‍ നൊവേന കഴിഞ്ഞ സമയമായതിനാല്‍ വഴിയില്‍ വന്‍ തിരക്കായിരുന്നു. പോലീസ് ഇടപെട്ട് വാഹനങ്ങള്‍ നീക്കി.

More Citizen News - Ernakulam