പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 10 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു

Posted on: 16 Sep 2015



ചെറായി: പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി. എടവനക്കാട് മായാബസാറില്‍ പുന്നിലത്ത് അബ്ദുള്‍ ഗഫൂറിന്റെ മകന്‍ അഫ്‌സലിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാതാവ് മൂന്നാഴ്ചയോളമായി ആശുപത്രിയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതിനിടെ ഞായറാഴ്ച പകല്‍ വീട്ടുടമ എത്തി രാവിലെ 11 മണിയോടെ തിരികെ പോയി. എന്നാല്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിളിച്ചുപറഞ്ഞറിഞ്ഞ് വീട്ടുടമ എത്തി വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

More Citizen News - Ernakulam