ഒക്ടോബര്‍ രണ്ടിന് നെട്ടൂരില്‍ മനുഷ്യശൃംഘല

Posted on: 16 Sep 2015നെട്ടൂര്‍: നെട്ടൂര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മേഖലാ കമ്മിറ്റി നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭാ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍ മുഖ്യ പ്രഭാഷണം നടത്തി.
റസിഡന്റ്‌സ് അസോസിയേഷന്‍ മേഖലാ പ്രസിഡന്റ് പി.എ. മന്‍സൂര്‍ അഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഐസക് കുരിശിങ്കല്‍, സി.ബി. മഹേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒക്ടോബര്‍ രണ്ടിന് നെട്ടൂരില്‍ 'മനുഷ്യശൃംഘല' തീര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു. നെട്ടൂര്‍-കടവന്ത്ര പാലം നിര്‍മിക്കുക, നെട്ടൂര്‍ പി.എച്ച്. സി. സെന്റര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

More Citizen News - Ernakulam