വിശ്വകര്‍മ ദിനത്തിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണം

Posted on: 16 Sep 2015



അങ്കമാലി: കേരള വിശ്വകര്‍മ സഭ ആലുവ താലൂക്ക് യൂണിയന്‍ 17 ന് വിശ്വകര്‍മ ദിനാഘോഷം നടത്തും. അങ്കമാലി സി.എസ്.എ. ഹാളില്‍ രാവിലെ 9 ന് സ്വാഗത സംഘം ചെയര്‍മാന്‍ മണി പൂക്കോട്ടില്‍ പതാക ഉയര്‍ത്തും. 9.30 കോതകുളങ്ങര ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന ശോഭായാത്ര സി.എസ്.എ. ഹാളില്‍ സമാപിക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.

അങ്കമാലി:
വിശ്വകര്‍മ ദിനത്തിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി വിശ്വകര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കേരള വിശ്വകര്‍മ സഭ ആലുവ താലൂക്ക് യൂണിയന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മണി പൂക്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി പി. ചന്ദ്രപ്പന്‍ മാസ്റ്റര്‍, കെ.കെ. ബാബു, കെ.ജെ. ശ്രീനിവാസന്‍, ടി.ആര്‍. രവി, വി.എസ്. ബാബു, പ്രേമ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam