ട്രെയിന്‍ സമയങ്ങളില്‍ മാറ്റം
Posted on: 16 Sep 2015
കൊച്ചി: പുതുക്കാട്-ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയിലെ കുറുമാലി പാലത്തിന്റെ ഗര്‍ഡര്‍ മാറ്റിവയ്ക്കുന്നതിനാല്‍ ബുധനാഴ്ച ട്രെയിന്‍ സമയത്തില്‍ മാറ്റമുള്ളതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
വൈകിയോടുന്നവ
തിരുവനന്തപുരം-പാലക്കാട് (16343 ) ടൗണ്‍ അമൃത എക്സ്പ്രസ് പുലര്‍ച്ചയ്ക്ക് 1.30 ന് പുറപ്പെടും,
തിരുവനന്തപുരം-നിസാമുദീന്‍ എക്സ്പ്രസ് (22655) പുലര്‍ച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടും.
എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (16305) രാവിലെ 7.00 മണിക്ക് പുറപ്പെടും
കന്യാകുമാരി-മുംബൈ സിഎസ്ടി (16382) രാവിലെ 9.00 മണിക്ക് പുറപ്പെടും
റദ്ദാക്കുന്നവ
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370 )
ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ (56373 )
പിടിച്ചിടുന്നവ
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് (16347) ഇരിങ്ങാലക്കുട സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിടും
ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിടും
ബാംഗ്ലൂര്‍-കൊച്ചുവേളി എക്സ്പ്രസ് (16315) പുതുക്കാട് സ്റ്റേഷനില്‍ 30 മിനിറ്റ് പിടിച്ചിടും
മുംബൈ-സിഎസ്ടി കന്യാകുമാരി എക്സ്പ്രസ് (16381) ഒല്ലൂര്‍ സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടും.