എക്സി. ഫെഡറേഷന് ഭാരവാഹികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് വിതരണക്കാര്‍
Posted on: 16 Sep 2015
കൊച്ചി: എ ക്ലാസ് തിേയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികളുടെ തിേയറ്ററുകള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരാന്‍ വിതരണക്കാരുടെ സംഘടനായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് തീരുമാനിച്ചു. സെഞ്ച്വറി ഫിലിംസ് ഫെഡറേഷന് വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. വിലക്ക് ഏര്‍പ്പെടുത്തിയ തിേയറ്ററുകള്ക്ക് 18 മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കില്ല.
പരസ്പരമുള്ള വിലക്ക് ഒത്തുതീര്‍പ്പാക്കാനായി ഇരു സംഘടനകളുടെയും യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഫെഡറേഷന് ഭാരവാഹികളുടെ തിേയറ്ററുകള്ക്ക് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കുമെന്നും വിതരണക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ 'ബാഹുബലി' വിതരണത്തിന്റെ പേരില്‍ സെഞ്ച്വറി ഫിലിംസിനെ ഫെഡറേഷന് വിലക്കിയെന്നാരോപിച്ചാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് മുന്‍ തീരുമാനം മാറ്റിയത്.
വിലക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 17 ന് ഫെഡറേഷന്റെ അടിയന്തര ജനറല്‍ബോഡി ചേരും. സമരമുള്‍പ്പെടെയുള്ള ഭാവി തീരുമാനങ്ങളില്‍ യോഗം അന്തിമ തീരുമാനമെടുക്കുമെന്ന് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.