ലോട്ടറി തൊഴിലാളി മേഖലാ സമ്മേളനം

Posted on: 16 Sep 2015അങ്കമാലി: ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) അങ്കമാലി മേഖലാ സമ്മേളനം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ഷാജു മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി പി.ടി. പോള്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വി.ഡി. ജോസഫ്, വി.ടി. സേവ്യര്‍, പി.വി. പ്രസാദ്, റെന്നി ജോസ്, ഷൈരോ കരേടന്‍, സി.ആര്‍. മാര്‍ട്ടിന്‍, ടി.ഡി. പൗലോസ്, ചാക്കോച്ചന്‍, ജോയി, സജിന്‍, മജു, ജോജി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam