കെ.ജി.എം.എസ്. വാര്‍ഷിക സമ്മേളനം
Posted on: 16 Sep 2015
ആലുവ: കേരള ഗണക മഹാസഭ (കെ.ജി.എം.എസ്.) ചൂര്‍ണിക്കര ശാഖയുടെ 41-ാം വാര്‍ഷിക സമ്മേളനം ആലുവ താലൂക്ക് യൂണിയന് പ്രസിഡന്റ് എം.ബി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം എന്‍.കെ. വിദ്യാധരന് മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് സെക്രട്ടറി ബൈജു ബാലകൃഷ്ണന്, സൂരജ്, റിഞ്ചുരാജ്, സതീഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. രമേശന് (പ്രസിഡന്റ്), ദിലീപ്കുമാര് (വൈസ് പ്രസിഡന്റ്), കെ.എം. വേണു (സെക്രട്ടറി), സന്ധ്യ ശ്രീധരന് (ജോയിന്റ് സെക്രട്ടറി), പി.എന്‍. രാധാകൃഷ്ണന് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.