ശിവരാത്രിക്ക് മുന്‍പ് നടപ്പാലം പൂര്‍ത്തിയാക്കണമെന്ന് ഹിന്ദു ഐക്യവേദി
Posted on: 16 Sep 2015
ആലുവ: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണപ്പുറത്തേക്കുള്ള നടപ്പാലം ശിവരാത്രിക്ക് മുന്‍പ് പൂര്‍ത്തിയാക്കി ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണപ്പുറത്തേക്ക് സ്ഥിരം നടപ്പാലം പണിയാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധി ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് പറഞ്ഞു.
ശിവരാത്രി മണപ്പുറം
ആലുവ: ശിവരാത്രി മണപ്പുറത്ത് എയ്ഡ് പോസ്റ്റ് വേണമെന്നത് ഭക്തരുടെയും വിവിധ സംഘടനകളുടെയും കാലങ്ങളായുള്ള ആവശ്യമാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും നടപടിയില്ലാതെയിരിക്കെയാണ് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
നടപ്പാലത്തിന്റെ ശിലാസ്ഥാപനത്തിനായി നേരത്തെ സ്ഥലത്തെത്തിയ മന്ത്രിയോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ നേരിട്ടും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് നിവേദനത്തിലൂടെയും വീണ്ടും ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഇല്ലാത്തത് ഭക്തരെ ദുരിതത്തിലാക്കിയിരുന്നു. ശിവരാത്രി, കര്‍ക്കടക വാവ് കാലങ്ങളിലാണ് ഇവിടെ മുഴുവന്‍ സമയ പോലീസ് സാന്നിധ്യമുണ്ടാകുന്നത്.