പി.ബി. അബ്ദു മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം
Posted on: 16 Sep 2015
ആലുവ: കീഴ്മാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. 23 വര്‍ഷം ബാങ്കിന്റെ പ്രസിഡന്റായിയിരുന്ന പി.ബി. അബ്ദുവിന്റെ പേരാണ് ഹാളിന് നല്‍കിയിരിക്കുന്നത്.
പി.ബി. അബ്ദുവിന്റെ ചിത്രം മുന്‍ എം.എല്‍.എ കെ. മുഹമ്മദാലി അനാച്ഛാദനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള അദ്ധ്യക്ഷത വഹിച്ചു.
മണി എക്സ്ചേഞ്ച് സംവിധാനം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റുമാരായ യു.പി. ടോമി, അലിയാര് ഹാജി, മുന്‍ സെക്രട്ടറിമാരായ കെ.ഒ. വീരാന്‍, വി. ഭാസ്കരന് എന്നിവരെ ആദരിച്ചു. തോപ്പില്‍ അബു, കെ. സുഷമ, എം.കെ. അബു, കെ.വി. സുലൈമാന്‍, മീതിയന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.