ഹജ്ജിലൂടെ സാധ്യമാകുന്നത് ജീവിത പരിവര്‍ത്തനം-മെത്രാപ്പോലീത്ത

Posted on: 16 Sep 2015നെടുമ്പാശ്ശേരി: ജീവിത പരിവര്‍ത്തനത്തിനും ദൈവിക അനുഗ്രഹം നേടാനും ഹജ്ജ് കര്‍മം വഴിയൊരുക്കുമെന്ന് യാക്കോബായ സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തയും അഖില മലങ്കര സുവിശേഷ സംഘം പ്രസിഡന്റുമായ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന്്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകമായി തിരഞ്ഞെടുക്കുന്ന തന്റെ ഇഷ്ടദാസന്‍മാര്‍ക്ക് ഭൂമിയില്‍ െവച്ചുതന്നെ ദൈവം നല്‍കുന്ന അംഗീകാരമാണ് ഹാജി എന്ന ശ്രേഷ്ഠമായ പദവി. എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ ദൈവം വെളിച്ചത്തിന്റെ ഒരു തിരികൊളുത്തി വച്ചിട്ടുണ്ടെന്നും അത് കരിപിടിക്കാതെ സൂക്ഷിക്കുമ്പോഴാണ് നല്ല മനുഷ്യനായി തീരാന്‍ സാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീര്‍ഥാടകരോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമാണ് അദ്ദേഹം ക്യാമ്പില്‍ നിന്നും യാത്രയായത്.

More Citizen News - Ernakulam