എന്‍.ജി.ഒ. അസോ. സമ്മേളനം നടത്തി
Posted on: 16 Sep 2015
പറവൂര്‍: എന്‍.ജി.ഒ. അസോസിയേഷന് ബ്രാഞ്ച് സമ്മേളനം മുന്‍ എം.പി കെ.പി. ധനപാലന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്കി പത്താം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി കെ.ഇ. കാസിം ഉദ്ഘാടനം ചെയ്തു.
35 വര്‍ഷത്തെ സേവനത്തിനു ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കെ.വി. മുരളിക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍ ഉപഹാരം നല്കി.
കെ.എ. അഗസ്റ്റിന്, പി.ആര്. സൈജന്, എം.ജെ. രാജു, കെ.ടി. ദേവസ്സിക്കുട്ടി, കെ.എന്‍. സുരേഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.ജി. ഗിരീഷ്കുമാര്‍ (പ്രസി.), പി. ടി. ഗോപാലകൃഷ്ണന് (സെക്ര.), സി.കെ. മുഹമ്മദ് നൂഹ് (ഖജാ.).