പാനായിക്കുളം യോഗം: കൂടുതല്‍ വാദത്തിനായി എന്‍.ഐ.എ. വീണ്ടും കോടതിയില്‍

Posted on: 16 Sep 2015



കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ സിമി പ്രവര്‍ത്തകര്‍ പാനായിക്കുളത്ത് രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ കൂടുതല്‍ വാദം പറയാന്‍ എന്‍.ഐ.എ. കോടതിയെ സമീപിച്ചു. കേസില്‍ ഈ മാസം 25 ന് കോടതി വിധി പറയാനിരിക്കെയാണ് എന്‍.ഐ.എ. വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. അന്തിമവാദം കേട്ട ശേഷമാണ് എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കേസ് വിധി പറയാന്‍ മാറ്റിയത്. മറുവാദം കേള്‍ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് എന്‍.ഐ.എ. ഇപ്പോള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

More Citizen News - Ernakulam