ഇന്റര്‍ ഫെയ്ത്ത് ചലഞ്ച് മീറ്റ്്: ഓണംപിള്ളി മുഹമ്മദ് ഫൈസിക്ക് സ്വീകരണം

Posted on: 16 Sep 2015



നെടുമ്പാശ്ശേരി: അമേരിക്കയില്‍ നടന്ന 'ഇന്റര്‍ ഫെയ്ത്ത് ചലഞ്ച് മീറ്റില്‍' പങ്കെടുത്ത് മടങ്ങിയെത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വവേല്‍പ്പ് നല്‍കി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ആഗസ്ത് 24 മുതല്‍ സപ്തംബര്‍ 12 വരെ അമേരിക്കയില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ ആഗസ്ത്് 22-നാണ് അദ്ദേഹം യാത്ര തിരിച്ചത്. അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥികളായി 24 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളാണ് മീറ്റില്‍ സംബന്ധിച്ചത്. ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച മൂന്നുപേരില്‍ ഒരാളായിരുന്നു ഓണംപിള്ളി മുഹമ്മദ് ഫൈസി.

More Citizen News - Ernakulam