ഹജ്ജ്്്്: കൃത്യത പാലിക്കാന്‍ എയര്‍ ഇന്ത്യ സംഘം തങ്ങുന്നത് ക്യാമ്പില്‍
Posted on: 16 Sep 2015
നെടുമ്പാശ്ശേരി: ഹജ്ജ് സര്‍വീസ് തടസ്സങ്ങള്‍ കൂടാതെ നടത്തുന്നതിനായി എയര്‍ ഇന്ത്യയുടെ പ്രത്യേക സംഘം ഹജ്ജ് ക്യാമ്പില്‍ തന്നെ തങ്ങുന്നു. അതിനാല്‍ എയര്‍ ഇന്ത്യയൂടെ ഇതുവരെയുളള ഹജ്ജ് സര്‍വീസുകളെല്ലാം നിശ്ചയിച്ച സമയത്തിന് മുമ്പേ പുറപ്പെടുകയും ചെയ്തു.
എയര്‍ ഇന്ത്യയുടെ സ്റ്റേഷന് മാനേജര്‍ പാട്രിക് സേവ്യര്‍, മറ്റ് ഉദ്യോഗസ്ഥരായ ബീന കെ. ജോണ്‍, പി.എ. ജോണ്സന്, യു.പി. വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അമ്പതോളം പേര് ബാഗേജ് പരിശോധനയുള്‍പ്പെടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി ഹജ്ജ് ക്യാമ്പില്‍ തന്നെ തങ്ങുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ വിമാനത്തിന് തകരാറുണ്ടായാല്‍ അത് ഉടനടി പരിഹരിക്കുന്നതിന് പ്രത്യേകം എന്‍ജിനീയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഓരോ ദിവസവും ഉച്ചയ്ക്ക് ശേഷം പുറപ്പെടുന്ന വിമാനത്തിലെ ഹാജിമാരുടെ ബോര്‍ഡിംഗ് പാസും ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരുന്നതിനുളള പാസും തലേ ദിവസം തന്നെ ഹജ്ജ് കമ്മിറ്റിയധികൃതര്ക്ക് കൈമാറും. ലഗേജ് പരിശോധനയും തലേ ദിവസം രാത്രി തന്നെ പൂര്‍ത്തിയാക്കുകയാണ്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനമാണ് ഹജ്ജ് സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്. 342 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സീറ്റുണ്ട്. 340 പേര് വീതമാണ് ഓരോ സര്‍വീസിലും യാത്ര ചെയ്യുന്നത്. ബിസിനസ് ക്ലാസും മറ്റും കൂടുതല്‍ പ്രായമുള്ളവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. അതുപോലെ വീല്‍ചെയറും മറ്റുമുപയോഗിക്കുന്നവര്ക്ക് ടോയ്െലറ്റിനടുത്തു തന്നെയാണ് സീറ്റ് അനുവദിക്കുന്നത്.