ഹജ്ജ്്് സര്‍വീസിന് നാളെ സമാപനം; 340 തീര്‍ത്ഥാടകര്‍ കൂടി യാത്ര തിരിച്ചു

Posted on: 16 Sep 2015നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച 340 പേര്‍ കൂടി ഹജ്ജിനായി പുറപ്പെട്ടു. കണ്ണൂര്‍-2, മലപ്പുറം-118, കോഴിക്കോട്്്-132, കൊല്ലം-2, പാലക്കാട്-7, തൃശ്ശൂര്‍-14, എറണാകുളം-3, ഇടുക്കി-1, പത്തനംതിട്ട-11, തിരുവനന്തപുരം-37, വയനാട്-13 എന്നിങ്ങനെയാണ് യാത്ര പുറപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്്്.
സംഘത്തില്‍ 165 പുരുഷന്‍മാരും 175 സ്ത്രീകളുമാണുള്ളത്. ബുധനാഴ്ചയും 340 പേര്‍ മക്കയിലേയ്ക്ക്്് തിരിക്കും. വ്യാഴാഴ്ച ഹജ്ജ്്് സര്‍വീസ് സമാപിക്കും. വ്യാഴാഴ്ച 2 വിമാനങ്ങള്‍ സര്‍വീസ് നടത്തും. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കായാണ് വ്യാഴാഴ്ച രണ്ടാമതൊരു വിമാനം കൂടി ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനത്തില്‍ 340 പേരും രണ്ടാമത്തെ വിമാനത്തില്‍ 214 ഹാജിമാരുമാണ് യാത്രയാകുന്നത്.

More Citizen News - Ernakulam