അങ്കമാലി-മാഞ്ഞാലി തോടിന്റെ രണ്ടാംഘട്ട നവീകരണം: നിര്‍മാണ ഉദ്ഘാടനം നടത്തി

Posted on: 16 Sep 2015മേയ്ക്കാട്: അങ്കമാലി-മാഞ്ഞാലി തോടിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനായി. ബിന്‍സി പോള്‍, എം.കെ. ഷാജി, പി.വൈ. വര്‍ഗീസ്, പി.വി. ജോസ്, ലേഖ ഓമനക്കുട്ടന്‍, എം.ജെ. ജോമി തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതി പ്രകാരം വെട്ടിപ്പുഴക്കാവ് മുതല്‍ മധുരപ്പുറം പാലം വരെ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍, 40 അടി വീതിയില്‍ തോട് താഴ്ത്തി ഇരുവശവും ബണ്ട് നിര്‍മിക്കും.
മധുരപ്പുറം പാലം മുതല്‍ മാഞ്ഞാലി വരെ ലീഡിങ് ചാനല്‍ നിര്‍മിക്കും. 14 കോടി രൂപ ചെലവിടുന്ന തോടുനവീകരണം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. തോട് സംരക്ഷിക്കുന്നതോടൊപ്പം ഇരുവശത്തുമുള്ള ഏക്കറുകണക്കിന് സ്ഥലം നെല്ല് -പച്ചക്കറി കൃഷിക്ക് ഉപയുക്തമാക്കുകയാണ് ലക്ഷ്യം.

More Citizen News - Ernakulam