ചേരാനല്ലൂര്‍ ചര്‍ച്ച് യു.പി. സ്‌കൂളില്‍ ജൈവ പച്ചക്കറി പദ്ധതി

Posted on: 16 Sep 2015



ചേരാനല്ലൂര്‍: ചര്‍ച്ച് യു.പി. സ്‌കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കൂവപ്പടി കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം കൂവപ്പടി കൃഷി ഓഫീസര്‍ വി.വി. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. ഫാ. ജിസ് മാണിക്യത്ത്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
കൂവപ്പടി സ്വാശ്രയ കര്‍ഷക വിപണി ട്രഷറര്‍ ടി.ഒ. ജോര്‍ജ്, ചേരാനല്ലൂര്‍ പാടശേഖര സമിതി പ്രസിഡന്റ് ദേവച്ചന്‍ പടയാട്ടില്‍, ട്രസ്റ്റി ജോസ് പൂണോളി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ എസ്ഡി, പിടിഎ പ്രസിഡന്റ് കെ.സി. ദേവസ്സിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam