വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് നല്കി
Posted on: 16 Sep 2015
കിഴക്കമ്പലം: വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി കൃഷിയില്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കുന്നത്തുനാട് കൃഷിഭവന് പെരിങ്ങാല ദാറുസ്സലാം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
കൃഷി ഓഫിസര്‍ സിമ്മി ജോര്‍ജ് വിതരണോദ്ഘാടനം നടത്തി. സ്കൂള്‍ മാനേജര്‍ കെ.എം. ഹുസൈന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി.കെ. പൗലോസ്, ഹെഡ്മിസ്ട്രസ് ജില് അന്ന മേരി, സക്കരിയ പള്ളിക്കര എന്നിവര്‍ പങ്കെടുത്തു.