റോഡുകളുടെ അറ്റകുറ്റപ്പണി പതിനഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കണം; കളക്ടര്‍

Posted on: 16 Sep 2015കാക്കനാട്: കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പതിനഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ദേശീയപാതാ അതോറിട്ടിക്കും പൊതുമരാമത്ത് വകുപ്പിനും കെഎംആര്‍എല്ലിനും നോട്ടീസ് നല്‍കും. നിശ്ചിത ദിവസത്തിനകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമ നടപടിയായിരിക്കും സ്വീകരിക്കുക. കൊച്ചി നഗരത്തിലും പരിസര പ്രദേശത്തും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കിയിട്ടില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്്.

More Citizen News - Ernakulam