ജില്ലാതല അമ്പെയ്ത്ത് മത്സരം വടയമ്പാടിയില്‍ തുടങ്ങി

Posted on: 16 Sep 2015



കോലഞ്ചേരി: ജില്ലാതല അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ തുടങ്ങി. സ്‌കൂള്‍ മാനേജര്‍ അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ജോറിസ് പൗലോസ്, പ്രസിഡന്റ് ടി.ജെ. വിനോദ്, ജില്ലാ സെക്രട്ടറി ജോഷി പള്ളന്‍, ജി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവടെ പ്രതിനിധീകരിച്ച് 200 ഓളം മത്സരാര്‍ത്ഥികളാണ് എത്തിയിട്ടുള്ളത്. ബുധനാഴ്ച മത്സരങ്ങള്‍ സമാപിക്കും.

More Citizen News - Ernakulam