അവയവ ദാതാക്കളുടെ കുടുംബത്തിന് സഹായം പരിഗണിക്കും-മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

Posted on: 16 Sep 2015കടുങ്ങല്ലൂര്‍: അവയവദാനം നടത്തുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അവയവദാനം വിലമതിക്കാനാകാത്തത്ര മഹത്കര്‍മമാണ്. അതിന് സമ്മതം നല്‍കുന്ന കുടുംബക്കാരും സമൂഹത്തിന് മാതൃകയാണ്.

അവര്‍ നിര്‍ധനരാണെങ്കില്‍ അവരെ സഹായിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാറിനുമുണ്ട്. അടുത്തിടെയാണ് ഇത് ഇത്ര വ്യാപകമായി നടക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ആലോചിക്കേണ്ടതുണ്ട്. അതിനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിനയന്റെ മരണത്തെത്തുടര്‍ന്ന് അനാഥരായ കുടുംബത്തിന് നാട്ടിലെ സുമനസ്സുകളില്‍ നിന്ന് സാമ്പത്തിക സഹായം ശേഖരിച്ച് നല്‍കാന്‍ പഞ്ചായത്ത് ശ്രമം നടത്തുമെന്ന് പ്രസിഡന്റ് കെ.കെ. ജിന്നാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാനവാസ് എന്നിവര്‍ അറിയിച്ചു.

More Citizen News - Ernakulam