പെരയ്ക്കാട്ട്-കാരൂര്‍ ക്ഷേത്രങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
Posted on: 16 Sep 2015
കുറുപ്പംപടി: രായമംഗലം കൂട്ടുമഠം പെരയ്ക്കാട്ട് ക്ഷേത്രങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും കാരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ചുറ്റമ്പല നിര്‍മാണത്തിനും തുടക്കം കുറിച്ചു. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ വി.ജെ. രാധാകൃഷ്ണന് നമ്പൂതിരി കല്ലിടലിന് കാര്‍മികത്വം വഹിച്ചു. കാരൂര്‍ ക്ഷേത്രത്തില്‍ ജയന് നമ്പൂതിരി, പെരയ്ക്കാട്ട് ക്ഷേത്രത്തില്‍ ഹരികൃഷ്ണന് നമ്പൂതിരി എന്നിവര്‍ വാസ്തു പൂജ നടത്തി. സുധീപ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമവും നടന്നു.
രണ്ട് ക്ഷേത്രങ്ങളിലുമായി 70 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ പെരയ്ക്കാട്ട് മഹാദേവ ക്ഷേത്രം പൂര്‍ണമായി പുനര്‍നിര്‍മിക്കാനാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.