കോതമംഗലം: മൂന്നാറിലെ സമര വിജയം തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്ററുകള്‍ക്കുള്ള താക്കീതാണെന്ന് ജനതാദള്‍ (യു) നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍ അനുസ്മരണ സമ്മേളനം പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി. പി.എസ്. മുഹമ്മദാലി അധ്യക്ഷനായി.
എം.എ. സന്തോഷ്, കെ.എ. സുബ്രഹ്മണ്യന്‍, എ.ടി. ലൈജു, ടി.കെ. രാജന്‍, സന്തോഷ് പൂക്കുഴി, സാജന്‍ മാതിരപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

More Citizen News - Ernakulam