മത്സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തും
Posted on: 16 Sep 2015
കൊച്ചി: കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐ) ജില്ലാ നേതൃയോഗം ഡിസിസി ഓഫീസില്‍ കൂടി. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം കിട്ടാത്തതില്‍ പ്രതിഷേധിച്ച് 22ന് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കണയന്നൂര്‍ താലൂക്കിന് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐ) ജില്ലാ പ്രസിഡന്റ് എ.സി. ക്ലാരന്‍സ് അധ്യക്ഷനായി. എ.കെ. സരസന്, ആന്റണി കളരിക്കല്‍, ടോമി, ഗോപിദാസ്, സുരേഷ് കാരത്താറ്റ്, സി.കെ. ഗോപാലന്, അമ്മിണിക്കുട്ടന്, ദാമോദരന്‍, പി.ഡി. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.