എസ് സി-എസ് ടി വിഭാഗത്തെ അവഗണിച്ചു, ജനറല്‍ വിഭാഗത്തിനുവേണ്ടിയുള്ള ഭവന പദ്ധതി അട്ടിമറിച്ചു. - കെ.എസ്.ഷാജി, പ്രതിപക്ഷ നേതാവ്‌

Posted on: 16 Sep 2015എസ്.സി. - എസ്.ടി. വിഭാഗങ്ങളെ ഇതുപോലെ അവഗണിച്ച ഭരണസമിതി കോട്ടുവള്ളിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ വിഭാഗങ്ങള്‍ക്കായി വകകൊള്ളിച്ച തുക വകമാറ്റി ചെലവഴിച്ചു.
എല്‍.ഡി.എഫ് ആവിഷ്‌കരിച്ച് നടപ്പാക്കിയ ഇ എംഎസ് ഭവന നിര്‍മ്മാണ പദ്ധതിക്ക് ശേഷം ജനറല്‍ വിഭാഗത്തിനായി ഭവന പദ്ധതികള്‍ ആവിഷ്‌കരിക്കാനായില്ല.
പരസ്​പരം പോരടിക്കുന്ന യു.ഡി.എഫ്. അംഗങ്ങള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കുവാനോ, ഭരണസമിതിയെ ഒന്നായി നയിക്കുവാനോ കഴിഞ്ഞില്ല, ഇത് പഞ്ചായത്തിന്റെ പൊതുവായ വികസനത്തിനും, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും തടസ്സമായി.
പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം ചിട്ടപ്പെടുത്താത്തതിനാല്‍ പൊതുജനത്തിന് സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നതിന് തടസ്സമായി. അഴിമതി നിയന്ത്രിക്കുന്നതിന് കഴിഞ്ഞില്ല.
തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനായില്ല, തൊഴിലാളികള്‍ക്ക് വേതനം നല്‍കാനും കഴിഞ്ഞില്ല.സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിക്കായി ഒന്നും ചെയ്തില്ല. ദേശീയപാതയോരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടും ഒരു നടപടിയും എടുത്തില്ല.
ചെറുകിട വ്യവസായ സംരംഭമായ കോട്ടുവള്ളി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കുവാനുള്ള യാതൊരു നടപടിയും എടുത്തില്ല. പഞ്ചായത്തിലെ പൊതുകുളങ്ങളും. ജലാശയങ്ങളും സംരക്ഷിക്കാനും നടപടിയുണ്ടായില്ല.

More Citizen News - Ernakulam