അത് ഡ്രാക്കുള നായയെന്ന് നാട്ടുകാര്‍

Posted on: 16 Sep 2015



കോതമംഗലം: തൃക്കാരിയൂരില്‍ മൂന്നു വയസ്സുകാരനേയും വീട്ടമ്മയേയും കടിച്ച വാലു മുറിഞ്ഞ കറുത്ത നായയ്ക്ക് നാട്ടുകാര്‍ ഡ്രാക്കുള നായയെന്നാണ് പേരിട്ടത്. തെരുവുനായ്ക്കളെ പേടിച്ച് നാട്ടുകാര്‍ വീടിന് പുറത്തിറങ്ങാത്ത സ്ഥിതിയാണ്. നായയെ കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയിട്ടും പ്രയോജനം കിട്ടിയില്ല.
നായയെ പേടിച്ച് കുട്ടികളെ സ്‌കൂളിലും അങ്കണവാടിയിലും പറഞ്ഞയയ്ക്കാന്‍ പോലും മടിക്കുകയാണ് ചില അമ്മമാര്‍. ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുന്ന നായകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

More Citizen News - Ernakulam