ആക്രമണകാരികള്‍ നടതള്ളുന്ന നായകള്‍

Posted on: 16 Sep 2015കോതമംഗലം: തെരുവില്‍ ആക്രമണകാരികളായ നായകളില്‍ ഭൂരിഭാഗവും നടതള്ളിയ വളര്‍ത്തുനായ്കള്‍ തന്നെ. വീടുകളിലെ ആഹാരവും പകലുറക്കവുമായി കഴിഞ്ഞ ഇത്തരം നായകള്‍ രോഗമോ പരിക്കുകളോ പറ്റുമ്പോള്‍ ഉടമസ്ഥര്‍ തന്നെ പുറത്താക്കും. ഇരതേടാനുള്ള കഴിവില്ലാത്ത ഇത്തരം നായകള്‍ വിശക്കുമ്പോള്‍ ആക്രമണകാരികളാവും.
നാട്ടിലുടനീളം ആക്രമണകാരികളായി കാണപ്പെടുന്ന ഇത്തരം നായ്കൂട്ടമാണ് മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാവുന്നത്. വളര്‍ത്തുനായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടുന്നവരെ കണ്ടെത്തി നടപടിയെടുത്താല്‍ നായഭീതി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
തൃക്കാരിയൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം ഭീതി പരത്തിയ വാല്‍ മുറിഞ്ഞ കറുത്ത നായ ഇത്തരത്തില്‍ തെരുവിലെത്തിയതാണെന്നാണ് നിഗമനം. ഇപ്പോള്‍ ഒരു നാടിനെയാകെ നായ ഭീഷണിയിലാക്കിയിരിക്കുകയാണ്.

More Citizen News - Ernakulam