ചൊവ്വര ജങ്കാര്‍ ജെട്ടി ഉദ്ഘാടനം ചെയ്തു

Posted on: 16 Sep 2015



കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച ചൊവ്വര ജങ്കാര്‍ ജെട്ടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്‍ട്ടിന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ വി.എം.ഷംസുദീന്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ഷൈമി പാപ്പച്ചന്‍, കെ.പി.അനൂപ്, വി.വി.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജങ്കാര്‍ ജെട്ടിയില്‍ ടൈല്‍ വിരിക്കലും അനുബന്ധ റോഡിന്റെ ടാറിങ്ങുമാണ് നടത്തിയത്. ഇതിനായി എട്ട് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

More Citizen News - Ernakulam