കോണ്‍ഗ്രസി (എസ്)ല്‍ ലയിച്ചു

Posted on: 16 Sep 2015കൊച്ചി: വര്‍ഗീയ വിഘടന ശക്തികളും അഴിമതിക്കാരും സംഹാരതാണ്ഡവമാടി വരുന്ന വര്‍ത്തമാനകാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഏറെ പ്രസക്തിയും പ്രാധാന്യവും കൈവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യക്തമാക്കി. എന്‍.സി.പി. യുടെ യുവജന വിഭാഗമായ എന്‍.വൈ.സി. യുടെ ജില്ലാ പ്രസിഡന്റ് ജൂബി എം. വര്‍ഗീസ്, വൈസ് പ്രസിഡന്റ് യേശുദാസ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (എസ്)ല്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ബി.എ. അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, നേതാക്കന്മാരായ വി.കെ. മനോഹരന്‍ മാസ്റ്റര്‍, എ. അബ്ദുള്‍ ഖാദര്‍, അനില്‍ കാഞ്ഞിലി, ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, വി.വി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam