സുമനസ്സുകളുടെ കരുതലില്‍ മണിയുടെ കുടുംബത്തിന് വീടൊരുങ്ങി

Posted on: 16 Sep 2015കുറുപ്പംപടി: ഗൃഹനാഥന്റെ അകാലത്തിലുള്ള വേര്‍പാടില്‍ തളര്‍ന്ന കുടുംബത്തിന് നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുടക്കുഴ തുരുത്തി കടമ്പനാക്കുടി മണിയുടെ ഭാര്യ ഓമനയ്ക്കും രണ്ട് മക്കള്‍ക്കുമായാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ 10 ലക്ഷത്തോളം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.
ഒരുെകാല്ലം മുന്‍പാണ് പപ്പടനിര്‍മ്മാണത്തൊഴിലാളിയായ മണി ന്യൂമോണിയ ബാധിച്ച് മരിച്ചത്. വാടകവീട്ടിലായിരുന്നു രോഗിയായ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. സഹായസമിതി ചെയര്‍മാന്‍ പി.പി.അവറാച്ചന്റെ അധ്യക്ഷതയില്‍ സാജുപോള്‍ എം.എല്‍.എ.യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ വീടിന്റെ താക്കോല്‍ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജിഇട്ടൂപ്പ്, ടി.എ.സുനുമോള്‍, ഷൈമി വര്‍ഗീസ്, ടി.കെ.കൃഷ്ണന്‍കുട്ടി, എമ്മി ജോസ്, ടി.ജോസഫ്, കെ.കെ.വര്‍ഗീസ്, അഡ്വ.സതീഷ് എം.കുമാര്‍,ബൈജുതോമസ്,ആന്റണിപോള്‍,ഇ.പി.ജോയി,കെ.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam