വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Posted on: 16 Sep 2015
കൊച്ചി: വല്ലാര്‍പാടം പള്ളിയില്‍ തിരുനാളിന് ബുധനാഴ്ച കൊടിയേറും. വൈകീട്ട് 5.15ന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന് പള്ളിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റവും ദിവ്യബലിയും നടക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലത്ത് 6.30നും 10.30നും വൈകീട്ട് 5.30നും ദിവ്യബലി നടക്കും. ശനിയാഴ്ച 6.30, 9.00, 10.30, 3.30, 5.30 സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും.
ഞായറാഴ്ച 6.00, 7.00, 8.00, 9.30, 11.30, 3.00, 5.30 സമയങ്ങളില്‍ കുര്‍ബാനയുണ്ട്. 4.00 മണിക്ക് തമിഴ് കുര്‍ബാനയും ഉണ്ടാകും.
തിങ്കളാഴ്ച 6.30നും 10.30നും വൈകീട്ട് 5.30നും കുര്‍ബാന.
ചൊവ്വ, ബുധന്‍ ദിനങ്ങളില്‍ 6.30, 9.00, 10.30, 3.00, 4.00, 5.30 സമയങ്ങളില്‍ കുര്‍ബാന.
24ന് തിരുനാള്‍ ദിനത്തില്‍ കാലത്ത് 6.00നും 4.00 നും തമിഴ് കുര്‍ബാനയും 7.00, 8.00, 3.00, 5.30, 7.00 സമയങ്ങളില്‍ കുര്‍ബാന നടക്കും.
9.30ന് പാലിയം കുടുംബാംഗങ്ങള്‍ക്ക് സ്വീകരണവും മോര് വെഞ്ചരിപ്പും നടക്കും. 10.00 മണിക്ക് തിരുനാള്‍ കുര്‍ബാനയ്ക്ക് കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും.
30ന് വൈകീട്ട് 5.30ന് എട്ടാമിടം കൊടിയേറും. ഒക്ടോബര്‍ ഒന്നിന് 10.30ന് തിരുനാള്‍ ദിവ്യബലിയും പ്രദക്ഷിണവും.