ആരോഗ്യ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം -യുവജനതാദള്‍

Posted on: 16 Sep 2015കൊച്ചി: കേരളത്തില്‍ ഗവ. ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം മൂലം ആരോഗ്യ മേഖലയില്‍ ഉണ്ടായ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുവജനതാദള്‍ എറണാകുളം ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് രോഗികളും നിത്യരോഗികളും ബുദ്ധിമുട്ടിലാവുകയും ഒരു കുട്ടി മരിക്കാനിടയാവുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തര നടപടി ആവശ്യമാണ്. യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് ബിനു പാറയ്ക്കല്‍ അധ്യക്ഷനായി.
യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. അഗസ്റ്റിന്‍ മേച്ചേരി ഉദ്ഘാടനം ചെയ്തു. തോമസ് മൂക്കന്നൂര്‍, പ്രിന്‍സ് കെ.എ., ശ്യാം െതക്കുട്ടം, തോമസ് കൊച്ചി, ജലീല്‍ തമ്മനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam