റെയില്‍വേയിലെ വിദേശ നിക്ഷേപം ചെറുക്കണം-ബുദ്ധദേവ് ആചാര്യ
Posted on: 16 Sep 2015
കൊച്ചി: റെയില്‍വേയിലെ വിദേശ നിക്ഷേപം തൊഴിലാളി സംഘടനകള്‍ കൂട്ടായി ചെറുക്കണമെന്ന് സി.ഐ.ടി.യു. വൈസ് പ്രസിഡന്റ് ബുദ്ധദേവ് ആചാര്യ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് തിരുവനന്തപുരം ഡിവിഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിബേക് ദേബ് ഒബ്റോയ് കമ്മിറ്റി റിപ്പോര്‍ട്ട് റെയില്‍വേക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ഡിവിഷണല്‍ പ്രസിഡന്റ് ജി. ശ്രീകണ്ഠന് അദ്ധ്യക്ഷനായി. കെ. ചന്ദ്രന്‍പിള്ള മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന് സെക്രട്ടറി ജനറല്‍ എം.എന്‍. പ്രസാദ്, ഭാരവാഹികളായ എല്‍. മണി, കെ.എ.എസ്. മണി, ജെ.എസ്. ടാങ്ക് തുടങ്ങിയവര്‍ സംസാരിച്ചു. വാദ്യമേളങ്ങളോടെ ഘോഷയാത്രയായാണ് നേതാക്കളെ ചടങ്ങിലേക്ക് ആനയിച്ചത്.