കണ്‍സ്യൂമര്‍ ഫെഡ്: ക്രമക്കേട് സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹര്‍ജി

Posted on: 16 Sep 2015കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 2005 മുതല്‍ 2015 വരെയുള്ള കാലത്തെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് ആവശ്യം.
ഇരു മുന്നണികളുടെ കാലത്തും ക്രമക്കേട് തുടര്‍ന്നതായാണ് ഹൃദേഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. സാധനങ്ങള്‍ വാങ്ങിയത് പലപ്പോഴും ടെന്‍ഡര്‍ പോലുമില്ലാതെയാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം മാത്രമേ കാര്യക്ഷമമാവൂ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

More Citizen News - Ernakulam