നേവിയുടെ മോട്ടോര്‍ സൈക്കിള്‍ റാലി സമാപിച്ചു
Posted on: 16 Sep 2015
കൊച്ചി: 1965-ലെ ഇന്തോ-പാക് യുദ്ധത്തിന് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലി സമാപിച്ചു. 630 കിലോമീറ്റര്‍ പിന്നിട്ട റാലി ഇന്തോ- പാക് യുദ്ധത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിദ്യാര്‍ഥികളുമായും റാലി അംഗങ്ങള്‍ സംവദിച്ചു.
യുദ്ധ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആദ്യത്തേതായിരുന്നു മോട്ടോര്‍ സൈക്കിള്‍ റാലി. ദക്ഷിണ നാവിക കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു.