എച്ച്.എം.ടി. റിട്ടയറീസ് കുടുംബ സംഗമം
Posted on: 16 Sep 2015
കളമശ്ശേരി: എച്ച്.എം.ടി. റിട്ടയറീസ് അസോസിയേഷന്റെ നാലാം കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും സപ്തംബര്‍ 22 ന് നടക്കും. രാവിലെ 10.30 ന് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന് ഉദ്ഘാടനം ചെയ്യും.
മരട് നായേഴ്സ് ഹോസ്പിറ്റല്‍ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ എം. ചന്ദ്രശേഖരന് നായര്‍ മുഖ്യ പ്രഭാഷണം നടത്തും. എച്ച്.എം.ടി. മെഷീന് ടൂള്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ സി.എം. ബിദര്‍ സംസാരിക്കും.