എന്‍.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Posted on: 16 Sep 2015
വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളില്‍ എന്‍.എസ.്എസ് യുണീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വി.ഡി.സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ആന്റണി ചെറിയകടവില്‍ അധ്യക്ഷത വഹിച്ചു.കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എ.അഗസ്റ്റിന്, വാര്‍ഡംഗം ജിബു കാരിക്കശ്ശേരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എല്‍ സേവ്യര്‍, ബെന്നി പാപ്പച്ചന്, പ്രധാനാദ്ധ്യാപിക നാസ് മാനുവല്‍, എന്‍.എസ്.എസ് ഓഫീസര്‍ മഹേഷ്, എന്നിവര്‍ പ്രസംഗിച്ചു.