കെ.പി.എം.എസ്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

Posted on: 16 Sep 2015



കൂത്താട്ടുകുളം: കേരള പുലയര്‍ മഹാസഭാ കൂത്താട്ടുകുളം ചോരക്കുഴി ശാഖാ ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.എം.എസ്. ഭാരവാഹികളുടെ നേരെ ഉണ്ടായ ആക്രമണത്തില്‍ പട്ടികജാതി പീഡന നിരോധന നിയമമനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്. മൂവാറ്റുപുഴ യൂണിയന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് കെ.പി.എം.എസ്. സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. വി.ഡി. ശിവരാജന്‍, എം.എ. വാസു, വി.സി. വാസു, കെ.കെ. സുരേന്ദ്രന്‍, കെ.എ. രാജീവന്‍, ഓമന തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ആഗസ്ത് 6ന് കൂത്താട്ടുകുളം മാരുതിക്കവലയ്ക്ക് സമീപമാണ് ഭാരവാഹികളുടെ നേരെ ആക്രമണം ഉണ്ടായത്. ശാഖാ സെക്രട്ടറി ശരത് സാബു, ഖജാന്‍ജി സലീഷ് സാബു എന്നിവരെയാണ് ആക്രമിച്ചത്.

More Citizen News - Ernakulam