പെരുന്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ വികസനമുരടിപ്പില്‍ പ്രതിഷേധിച്ച് സിപിഐ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭജാഥ കെ.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.പ്രസാദ്, വിലാസിനി സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. വല്ലംകവലയില് സമാപനസമ്മേളനം ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. കെ.കെ.രാഘവന്, കെ.എന്‍.ജോഷി, എന്‍.വി.ജോയ്, കെ.എസ്.ജയന്, അഡ്വ.രമേശ് ചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.