മാതൃകാ അങ്കണവാടിയും വാളക്കാട്ടു പടി - ആയുര്‍വേദപ്പടി റോഡും തുറന്നു

Posted on: 16 Sep 2015മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിലെ മാതൃകാ അങ്കണവാടിയും വാളക്കാട്ടു പടി - ആയുര്‍വേദപ്പടി റോഡും നാടിനു സമര്‍പ്പിച്ചു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ബാബു അദ്ധ്യക്ഷനായിരുന്നു. പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശു ക്ഷേമ വകുപ്പ് 20 ലക്ഷം രൂപ നീക്കി വച്ച് നിര്‍മ്മിച്ചതാണ് മാതൃകാ അങ്കണവാടി. ജില്ലാ പഞ്ചായത്ത് നല്കിയ 22 ലക്ഷമുപയോഗിച്ചാണ് വാളക്കാട്ടു പടി - ആയുര്‍വേദപ്പടി റോഡ് നിര്‍മ്മിച്ചത്.
വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്സീസ് പാണ്ട്യാരപ്പിളളി. സി.ഡി.പി.ഒ. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam