ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Posted on: 16 Sep 2015പിറവം: പാമ്പാക്കുടയില്‍ പുതുതായി നിര്‍മിച്ച ഗ്രാമ പഞ്ചായത്ത ്ഓഫീസ് മന്ദിരത്തോടനുബന്ധിച്ച്
പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഓഫീസ് മന്ദിരത്തിന്റെ മുകളിലത്തെ നിലയില്‍ 500 ഓളം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം പൂര്‍ത്തിയാക്കിയത്. പാമ്പാക്കുടയിലെ വിവിധ പൊതു പരിപാടികള്‍ക്ക് ഉപകരിക്കുന്ന വിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഡോ. എബി എന്‍. ഏലിയാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവന്‍, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു എന്നിവരും ഗ്രമ പഞ്ചാത്തംഗങ്ങളും സംസാരിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോയി സ്വാഗതവും അംഗം രാധാ നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.

More Citizen News - Ernakulam