വടാട്ടുപാറയില്‍ നായക്കൂട്ടം ആടിനെ കൊന്നു

Posted on: 16 Sep 2015കോതമംഗലം: വടാട്ടുപാറയില്‍ തെരുവുനായ കൂട്ടത്തിന്റെ ആക്രമണത്തില്‍ ചൊവ്വാഴ്ച ഒരു ആട് ചത്തു. മറ്റൊന്ന് ഗുരുതരാവസ്ഥയിലാണ്. വടാട്ടുപാറ റോക്ക് ജംഗ്ഷന്‍ പുതുപ്പറമ്പില്‍ ജോസഫിന്റെ ആടിനെയാണ് പത്തോളം വരുന്ന നായക്കൂട്ടം കടിച്ചു കൊന്നത്. കപ്പലാംകുടി തോമസിന്റെ (കുഞ്ഞുമോന്‍) ആട് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആണ്. ആടിനെ വളഞ്ഞ നായക്കൂട്ടം കടിച്ചുപറിച്ചു. തൃക്കാരിയൂര്‍, അയിരൂര്‍പ്പാടം, ആമല, കറുകടം, വടാട്ടുപാറ, വാരപ്പെട്ടി, പൂയംകുട്ടി, കീരംപാറ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.

More Citizen News - Ernakulam