സ്വയംതൊഴില്‍ സംരംഭക പരിശീലനം
Posted on: 16 Sep 2015
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പരിശീലനം 19 ന് നടത്തും.
സ്വയംതൊഴില്‍ പരിശീലനവും വിധവകള്‍, വിവാഹമോചനം നേടിയവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ അപേക്ഷാ വിതരണവും ഇതിനോടൊപ്പം നടത്തും. മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഉദ്ഘാടനം വി.പി. സജീന്ദ്രന് എം.എല്‍.എ. ജില്ലയിലെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്. ഫോണ്‍: 0484-2422458