ഫ്ലാറ്റ് ഉടമയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് ആശുപത്രിയില്‍
Posted on: 16 Sep 2015
പെരുമ്പാവൂര്‍: ഫ്ലാറ്റിലെ താമസക്കാരന്റെ മര്‍ദനമേറ്റ് സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ എം.സി. റോഡില്‍ കടുവാള്‍ ജങ്ഷന് സമീപമുള്ള 'രാജമന്ദിര്‍' ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് മുടിക്കല്‍ മുണ്ടേത്ത് എം.എ. യൂസഫി (49) നെതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വാഴക്കുളം മൗലൂദ്പുര മുച്ചേത്ത് ഷാജഹാനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 12ന് രാവിലെ 11.30നാണ് സംഭവം. ഷാജഹാന്റെ ഭാര്യ രാവിലെ പുറത്തുപോയപ്പോള്‍ ഫ്ലാറ്റിന്റെ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. 11 മണിയോടെ ഷാജഹാന് തിരിച്ചെത്തുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന് സ്ഥലത്തുണ്ടായിരുന്നില്ല. ഡീസല്‍ വാങ്ങാനായി പുറത്തുപോയ സെക്യൂരിറ്റി ജീവനക്കാരനെ കുറച്ചുസമയം കാത്തുനില്‍ക്കേണ്ടി വന്നതാണ് ഷാജഹാനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സൈക്കിളിന് കാറ്റടിക്കുന്ന പന്പുപയോഗിച്ചാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.