ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് കണ്‍വെന്‍ഷന്‍ തൃശ്ശൂരില്‍

Posted on: 16 Sep 2015



കൊച്ചി: ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടത്തും. വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് സംസ്ഥാന സമിതി സെക്രട്ടറി ടി.ഡി. ബാബുരാജ്, കണ്‍വീനര്‍ രവി ഉണ്ണിത്താന്‍, ട്രഷറര്‍ എ. അജിത്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam