ഗ്രന്ഥശാലാ സംഘം വാര്‍ഷികം

Posted on: 15 Sep 2015കൊച്ചി: ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ആലിന്‍ചുവട് ജനകീയ വായനശാല 70 അക്ഷര ദീപങ്ങള്‍ തെളിച്ചു. ഇതിന്റെ ഭാഗമായി നടന്ന യോഗം റിട്ട. ജില്ലാ ജഡ്ജി കെ.എന്‍. സതീശന്‍ ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദി സാഹിത്യകാരി ഡോ. സന്ധ്യ ജയകുമാര്‍, പ്രേമന്‍ അമ്മണത്ത്, കെ.എന്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്. സലജന്‍ സ്വാഗതവും വി.എ. അശോകന്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam