ഇടക്കൊച്ചി ജ്ഞാനോദയം ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിന് ഉത്തരം സ്ഥാപിച്ചു

Posted on: 15 Sep 2015പള്ളുരുത്തി: ഇടക്കൊച്ചി ജ്ഞാനോദയം സഭ വക പരമേശ്വര കുമാരമംഗല മഹാദേവ ക്ഷേത്രത്തില്‍ പുനര്‍നിര്‍മിക്കുന്ന ചുറ്റമ്പലത്തിന് ഉത്തരം സ്ഥാപിച്ചു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടി സ്വാമി പൂര്‍ണാമൃതാനന്ദപുരിയാണ് ഉത്തരം വയ്പ് നിര്‍വഹിച്ചത്. ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ എസ്.നാരായണന്‍ നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.
തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ ജ്ഞാനോദയം സഭാ പ്രസിഡന്റ് എ.ആര്‍.ശിവജി അധ്യക്ഷത വഹിച്ചു.
ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍, എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന്‍ പ്രസിഡന്റ് എ.കെ.സന്തോഷ്, പുനരുദ്ധാരണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.ഗീരീഷ്, അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു.

More Citizen News - Ernakulam