കായികതാരങ്ങള്‍ക്കായി ശില്പശാല

Posted on: 15 Sep 2015കൊച്ചി: കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷനും എറണാകുളം ഫിസിയോ ക്ലബ്ബും ലോക ഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കായികതാരങ്ങള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. 'കായിക താരങ്ങളുടെ പരിക്കും ഫിസിയോതെറാപ്പിയും' എന്നതായിരുന്നു വിഷയം.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ ഉദ്ഘാടനം ചെയ്തു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മെമ്പറും മുന്‍ കേരള രഞ്ജി ടിം താരവുമായ കെ. ജയറാം, അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സോണി പോള്‍, ഡോ. അന്‍സില്‍ അലി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. സുഹാസ്, ഡോ. അരുണ്‍ കുമാര്‍, ഡോ. ബിജു നിര്‍മല്‍ എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Ernakulam