തൃപ്പൂണിത്തുറയില്‍ തെരുവുനായ്ക്കള്‍ക്ക് ഓപ്പറേഷന് തിേയറ്റര്‍
Posted on: 15 Sep 2015
തൃപ്പൂണിത്തുറ: നഗരസഭയുടെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് ഓപ്പറേഷന് തിേയറ്റര്‍ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ തൃപ്പൂണിത്തുറ നഗരസഭയാണ് ആദ്യമായി തെരുവുനായ വര്‍ധന തടയുന്നതിനായി സ്ഥിരം തിേയറ്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ മൃഗാസ്പത്രിയിലാണ് ഓപ്പറേഷന് തിേയറ്റര്‍. ഒരേ സമയം മൂന്ന് നായ്ക്കളെ വരെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുവാനുള്ള അത്യാധുനിക സജ്ജീകരണങ്ങളുണ്ട്. വന്ധ്യംകരണംനടത്തിയ നായ്ക്കളെ ശസ്ത്രക്രിയയ്ക്കുശേഷം സൂക്ഷിക്കുന്നതിനായി നിരവധി കൂടുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും നടത്തുന്നുണ്ട്.
12 ലക്ഷം രൂപ ചെലവഴിച്ചാണ് തിേയറ്റര്‍ സജ്ജീകരിച്ചത്. തെരുവുനായ്ക്കളുടെ വര്‍ധന തടയുന്നതിനും ആക്രമണോത്സുകത ഇല്ലാതാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വെറ്ററിനറി സര്‍വകലാശാലയുടെ സബ് സെന്റര്‍ ജില്ലയില്‍ തുടങ്ങുവാനുള്ള പദ്ധതി വിഹിതം വകയിരുത്തിയിട്ടുമുണ്ട്. ഓപ്പറേഷന് തിേയറ്റര്‍ പദ്ധതി സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. ബാബു പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രമുദാ ദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ തിലോത്തമ സുരേഷ്, സി.എന്‍. സുന്ദരന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ടി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.